
ചെങ്ങന്നൂർ: ഇ.ഡി. റിപ്പോർട്ടിലെ കൈക്കൂലി പരാമർശത്തിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി സമീപിച്ചത്.
ഇ.ഡി. റിപ്പോർട്ട് സംബന്ധിച്ച വാർത്തകളെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് “പുറത്ത് നിക്കടോ അങ്ങോട്ട്” എന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. പിന്നാലെ “നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരുമോ” എന്നും അദ്ദേഹം ചോദിച്ചു.
കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഇന്ന് മൂന്ന് പരിപാടികളിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനായി എത്തിയത്. ഇവിടെ കാത്തുനിന്ന മാധ്യമപ്രവർത്തകർ ഇ.ഡി. റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതികരണം തേടുകയായിരുന്നു.










